Download File

ധനകാര്യ ഐ ടി (സോഫ്റ്റ്‌വെയർ ) വിഭാഗം നോഡൽ ഓഫീസർമാർക്ക് നൽകുന്ന പരിശീലനത്തിൽ പങ്കെടുക്കുക.
ധനകാര്യ ഐ ടി (സോഫ്റ്റ്‌വെയർ ) വിഭാഗത്തിനു വിശദാംശങ്ങൾ നൽകി സ്വന്തം യൂസർ നെയിം ,പാസ്സ്‌വേർഡ് എന്നിവ സ്വീകരിക്കുക
സ്വന്തം വകുപ്പിലെ പെൻഷൻ സംബന്ധിയായ ഓഫീസ് അധികാരി ,പെൻഷൻ അധികാരി എന്നിവരെ പ്രിസം സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്യിക്കുക. അവരുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷം അവർക്കു യൂസർ നെയിം ,പാസ്സ്‌വേർഡ് എന്നിവ അനുവദിക്കുക
അടുത്ത പതിനെട്ടു മാസങ്ങൾക്കുള്ളിൽ റിട്ടയർ ചെയ്യേണ്ട ജീവനക്കാരെ പ്രിസം സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്യിക്കുക .അവരുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷം അവർക്കു യൂസർ നെയിം ,പാസ്സ്‌വേർഡ് എന്നിവ അനുവദിക്കുക.
പ്രിസം വഴി യൂസർ നെയിം ,പാസ്സ്‌വേർഡ് എന്നിവ അനുവദിക്കുന്നതിന് മുൻപേ അവർ കൃത്യമായ അതോറിറ്റി (Retiring employee,Head of Office,Head of the Department,Pension Sanctioning Authority,Department user) ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ടതാണ്
Retiring Employees കൃത്യ സമയത്തിനുള്ളിൽ പ്രിസം വഴി അപേക്ഷ സമർപ്പിച്ചു എന്ന് ഉറപ്പു വരുത്തുക
നോഡൽ ഓഫീസർക്കു പാസ്സ്‌വേർഡ് ,അതോറിറ്റി എന്നിവ ആ വകുപ്പിൽ രജിസ്റ്റർ ചെയ്ത ആർക്കും മാറ്റി നല്കാൻ കഴിയുന്നതാണ്
Receiving Authority റിട്ടയർ ചെയ്യുമ്പോൾ സ്വന്തമായി തന്നെ പെൻഷൻ അപേക്ഷ അനുവദിക്കാൻ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
Receiving Authority, Pension Sanctioning Authority എന്നിവരുടെ ചാർജ് ഉള്ള ഉദ്യോഗസ്ഥർ റിട്ടയർ ചെയ്യുകയോ ട്രാൻസ്ഫർ ആകുകയോ ചെയ്താൽ പുതിയ ഓഫീസറെ രജിസ്റ്റർ ചെയ്യിക്കുക ,മാറ്റം വന്ന ഉദ്യോഗസ്ഥന്റെ അതോറിറ്റി മാറ്റുക ,പുതിയ ഓഫിസിലേക്കു മാറ്റുക എന്നിവ നോഡൽ ഓഫീസറുടെ ചുമതല ആണ്.
Receiving Authority ,Pension Sanctioning Authority എന്നിവരുടെ ചാർജ് ഉള്ള ഉദ്യോഗസ്ഥർക്കു മാറ്റം ഉണ്ടാകുമ്പോൾ മുൻപ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരുന്ന അപേക്ഷകൾ പുതിയതായി വന്ന ഉദ്യോഗസ്ഥന് മൈഗ്രേറ്റ് ചെയ്യാവുന്നതാണ്
പെൻഷൻ സംബന്ധിയായ ഫയൽ കൈകാര്യം ചെയ്യുന്ന സീറ്റിലെ ഉദ്യോഗസ്ഥനെ Department User ആയി രജിസ്റ്റർ ചെയ്യിപ്പിക്കേണ്ടതാണ്
Retiring Employee ആയി രജിസ്റ്റർ ചെയ്യുന്ന ആൾക്ക് മറ്റൊരു അതോറിറ്റി യും അനുവദിക്കാൻ പാടില്ല.
ധനകാര്യ ഐ ടി (സോഫ്റ്റ്‌വെയർ ) വിഭാഗം അനുവദിക്കുന്ന സാഹചര്യത്തിൽ മാത്രമേ അസിസ്റ്റൻറ് നോഡൽ ഓഫീസറെ പ്രിസത്തിൽ ഉൾപ്പെടുത്താൻ പാടുള്ളു.
പെൻഷൻ അപേക്ഷകൾ മാതൃ വകുപ്പിൽ തന്നെ സമർപ്പിക്കണം എന്ന കാര്യത്തിൽ നോഡൽ ഓഫീസർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
ഇത് സംബന്ധിച്ച് സംശയ നിവാരണത്തിന് ധനകാര്യ ഐ ടി (സോഫ്റ്റ്‌വെയർ ) വിഭാഗവുമായി ആയി ബന്ധപ്പെടാവുന്നതാണ്.